കോഴിക്കോട്: രക്താർബുദ ചികിത്സയിൽ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങൾ മേയ്ത്ര ഹോസ്പിറ്റലിൽ സജ്ജീകരിച്ചതായി സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവീകരിച്ച ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി, അസ്ഥിമജ്ജ മാറ്റിവയ്ക്കൽ വിഭാഗം പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.രഗേഷ് ആർ. നായരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്ക് നൂതന ചികിത്സ ലഭ്യമാകും. കീമോ ഇമ്മ്യൂണോതെറാപ്പി, മറ്റൊരു ദാതാവിൽ നിന്ന് മജ്ജ സ്വീകരിച്ച് രോഗിയിൽ മാറ്റിവെക്കുന്ന രീതിയായ അലോജനിക് / ഒട്ടേലോഗസ് ,ബോൺമാരോ ട്രാൻസ്പ്ലാന്റ് (ബി. എം. ടി), സിക്കിൾ സെൽ ബി. എം. ടി തുടങ്ങിയവ ഇതിലുൾപ്പെടും.. ശരീരത്തിൽ അനിയന്ത്രിതമായ തോതിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്ന തലസീമിയയ്ക്കും അത്യാധുനിക ചികിത്സയുണ്ട്.
ഡോ. രഗേഷ് ആർ. നായർ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.എൻ കൃഷ്ണദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.