പേരാമ്പ്ര: മുയിപ്പോത്തെ പൗരമുഖ്യനും തിരുവള്ളൂർ എ.യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകനുമായ ചങ്ങരോത്ത് കണ്ടിയിൽ സി.കെ.ബാലകൃഷ്ണൻനായർ (73) നിര്യാതനായി. ഭാര്യ: രമണി (പന്തക്കൽ, തലശ്ശേരി). മക്കൾ: ബിജേഷ്, രേഷ്മ (അദ്ധ്യാപിക, ചോറോട് എ.എൽ.പി.സ്‌കൂൾ). മരുമകൻ: റസിൽ രാജ് (ആവള). സഹോദരങ്ങൾ: സി.കെ.ശ്രീധരൻ നായർ (റിട്ട.അദ്ധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ), സി.കെ.രാമചന്ദ്രൻ (റിട്ട.മുത്തുറ്റ് ബാങ്കേഴ്‌സ് ), സി.കെ.രാജൻ, ശാന്ത, ലീല, രാധ, വിമല.