കടലുണ്ടി : കടലുണ്ടി റെയിൽവേ സ്റ്റേഷനു സമീപം ആധുനികരീതിയിൽ നവീകരിച്ച മത്സ്യ മാർക്കറ്റ് പഞ്ചായത്ത് പ്രസിഡൻറ് സി കെ അജയകുമാർ ഉദ്ഘാഘാടനം ചെയ്തു. 4. 59 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിച്ചത്.
വൈസ് പ്രസിഡൻറ് എം നിഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ, എൻ കെ ബിച്ചിക്കോയ, ഒ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വികസനസമിതി അദ്ധ്യക്ഷൻ സി.രമേശൻ സ്വാഗതവും വാർഡ് മെമ്പർ മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു .