img202009
വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണം ജൂണിയർ ചേമ്പർ ഇന്ത്യ ദേശീയ അദ്ധ്യക്ഷൻ അനീഷ് സി. മാത്യു നിർവഹിക്കുന്നു

മുക്കം: ജൂണിയർ ചേമ്പർ ഇന്ത്യ ദേശീയ അദ്ധ്യക്ഷൻ അനീഷ് സി. മാത്യുവിന് മുക്കത്ത് സ്വീകരണം നൽകി. ജെ.സി.ഐ മുക്കം മൈത്രി ഒരുക്കിയ സ്വീകരണ ചടങ്ങിൽ സൗഫീഖ് വെങ്ങളത്ത് അദ്ധ്യക്ഷത വഹിച്ചു.

ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണവും രാജീവ് കൗതുകം സംവിധാനം നിർവഹിച്ച് ജെ.സി.ഐ നിർമ്മിക്കുന്ന കൊവിഡ് ബോധവത്കരണ ഷോർട്ട് ഫിലിമിന്റെ ടീസർ ലോഞ്ചിംഗും ദേശീയപ്രസിഡന്റ് നിർവഹിച്ചു.

മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങളായ ഡോ.സി ജെ തിലക്, ഹുസ്സൻ ഗ്രീൻ ഗാർഡൻ, ബേബി, ഡോ.ദീപക്, ജി.എൻ. ആസാദ്, സി.ടി.ശ്രീജിത്ത്, ജിനോജ് കുരുവിള, അഗസ്ത്യൻ ജോസഫ്, ജോബി മാതാളി, അഭിലാഷ് ഭാസ്,പ്രിനിൽ ,സവിജേഷ്, എന്നിവരെ ആദരിച്ചു. സോൺ ഓഫീസർ ദീപേഷ് നായർ, വൈസ് പ്രസിഡന്റ് ഉമ്മർ അരീകോട്, രാകേഷ് മേനോൻ, ഷിബു ചെമ്പ്ര, റംഷാദ് പാലക്കാട് എന്നിവർ സംബന്ധിച്ചു.