കൂടരഞ്ഞി: കക്കാടംപൊയിലിൽ 67 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മൃഗാശുപത്രി കെട്ടിടം ജോർജ് എം. തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. കുടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മൃഗാശുപത്രി നിർമാണത്തിനായി 10 സെന്റ് സ്ഥലം നൽകിയ കക്കാടംപൊയിൽ സെന്റ് മേരീസ്‌ ദേവാലയം വികാരി ഫാദർ സുദീപ് കിഴക്കരക്കാട്ടിനെ ചടങ്ങിൽ ആദരിച്ചു. പൊതുമരാമത്തു ബിൽഡിംഗ്‌സ് വിഭാഗം എൻജിനീയർ വിജയൻ, ഡോ.മീര, ഡോ.ദിജേഷ്, ഒ.എ.സോമൻ, കെ.എം.അബ്ദുറഹ്‌മാൻ, ശ്രീനിവാസൻ വട്ടക്കാവിൽ, ബഷീർ ഇല്ലിക്കൽ, ബേബി പാവക്കൽ, സോളമൻ മഴുവഞ്ചേരി, ബെന്നി കാക്കനാട്ട്, ഡോ.ലിറ്റി മാത്യു എന്നിവർ സംബന്ധിച്ചു.