കോഴിക്കോട്: കൊവിഡിൽ നിന്നു മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് പൾസ് ഓക്സി മീറ്റർ വാങ്ങുക. ശരീരത്തിലെ ഓക്‌സിജന്റെ അളവ്, നാഡീസ്പന്ദന തോത് എന്നിവ നിമിഷ നേരംകൊണ്ട് അറിയാനുള്ള ഉപകരണമാണിത്. വാർഡ് ദ്രുതകർമ്മസേനാംഗങ്ങൾ വീടുകളിലെത്തി പരിശോധന നടത്തും.