കോട്ടൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് കൈത്താങ്ങായി ഗ്രാമോദയ വായനശാല. നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്കായി തൊടുവയിൽ കുടുംബം ഏർപ്പെടുത്തിയ ടാബ് വിതരണം ചെയ്തു. യു.ടി ബേബി ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ഗോവിന്ദൻ നമ്പീശൻ, വിശ്വൻ പെരവച്ചേരി, സുരേഷ് പെരവച്ചേരി, ടി. ചിത്രലേഖ എന്നിവർ സംസാരിച്ചു.