രാമനാട്ടുകര :​​ കൊ​വിഡ് വ്യാപനത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം വീണ്ടും അടപ്പിക്കുന്നതിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് യോഗം ആവശ്യപെട്ടു.​

ലോക്ക് ഡൗൺ കാലത്ത് അടഞ്ഞ് കിടന്ന വ്യാപാര സ്ഥാപനങ്ങൾ കണ്ടയ്ൻമെൻറിന്റെ പേരിൽ വീ​ണ്ടും അടപ്പിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. അശാസ്ത്രീയ വാർഡ് വിഭജനത്തിന്റെ പേരിൽ ​ ​പോസിറ്റീവ് കേസ് വന്നാലും വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിടേണ്ടി വരികയാണ്. അതേസമയം, കൂടുതൽ ആളുകൾ വരുന്ന ​ബാ​ങ്കുകൾ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ​ ​എന്നിവ കണ്ടയ്ൻമെന്റ് സോണിൽ പ്രവർത്തിക്കുന്നുമുണ്ട്.

യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് അലി പി. ബാവ അ​ദ്ധ്യക്ഷത വഹിച്ചു​.​ സലീം രാമനാട്ടുകര, പി എം അജ്‌മൽ, കെ കെ ശിവദാസ്, അസ്ലം പാണ്ടികശാല, സി അബ്ദുൽ ഖാദർ, പി പി എ നാസർ, സി ദേവൻ, ടി മമ്മദ് കോയ, പി സി നളിനാക്ഷൻ, പി ടി ചന്ദ്രൻ, എ കെ അബ്ദുൽ റസാഖ് ,എം കെ സമീർ എന്നിവർ സംസാരിച്ചു.