lll
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഫാറൂഖ് കോളേജിലേക്ക് നടത്തിയ മാർച്ച്

രാമനാട്ടുകര : ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ റിമാൻഡിലായ ഫാറൂഖ് കോളേജ് അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തി. മാർച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ബിബിൻരാജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.അലൈഡ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ബി അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി ബി.സി അനുജിത്ത് സ്വാഗതവും ഫറോക്ക് ഏരിയാ സെക്രട്ടറി ടി.എം അഖിൽ നന്ദിയും പറഞ്ഞു.