കോഴിക്കോട്: എൻ. ഐ. എ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്ന കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് കിഡ്‌സൺ കോർണറിൽ വച്ച് മന്ത്രി ജലീലിന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡൻറ് ആർ.ഷഹിൻ, പി.പി.നൗഷീർ, വി.ടി.നിഹാൽ, എൻ ലബീബ്, ശ്രീയേഷ് ചെലവൂർ, എം.പി.എ സിദ്ദിഖ്, സുജിത്ത് ഒളവണ്ണ, ജിനീഷ്ലാൽ മുള്ളാശ്ശേരി, അസീസ് മാവൂർ എന്നിവർ നേതൃത്വം നൽകി.