കടലുണ്ടി: നിർധനർക്കും പ്രായാധിക്യം ചെന്നവർക്കും അനാഥർക്കുമായി നവധാര കടലുണ്ടിയുടെ സ്നേഹ ഭവൻ ഡേ കെയർ ഹോം ഒരുങ്ങുന്നു. മണ്ണൂർ വളവിന് സമീപം പട്ടയിൽ അറമുഖൻ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്നേഹഭവൻ നിർമ്മിക്കുന്നത്. ഇതിനായി ജനകീയ ഭരണസമിതിക്ക് രൂപം നൽകി.
സമിതി രൂപീകരണ യോഗം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഭാനുപ്രകാശ് മുഖ്യാതിഥിയായിരുന്നു. ഉദയൻ കാർക്കോളി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ എൻ.കെ.ബാച്ചിക്കോയ, എൻ.വി.ബാദുഷ, സി.സി.ബാവ, ആസിഫ്, എം.ചായിച്ചുട്ടി, വെൺമണി ഹരിദാസ്, ടി.ഉൻമേഷൻ, എ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. കെ.മുരളീധര ഗോപൻ സ്വാഗതവും പി.പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.