താമരശ്ശേരി: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കൂടി പിടിച്ചെടുക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി മിനി സിവിൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ഫവാസ് അദ്ധ്യക്ഷത വഹിച്ചു. പി.അരുൺ, വി.പ്രേമൻ, കെ.കെ.ഷൈജേശ്, ടി.എം.റഷീദ്, കെ.സി.അബ്ദുസ്സലാം, പി.കെ.അബ്ദുറഷീദ് എന്നിവർ സംസാരിച്ചു. പി.ആർ.പ്രബീഷ്‌മോൻ, എം.പ്രജീഷ്‌കുമാർ, പി.രവീന്ദ്രൻ, സി.ജി.സുരേഷ്‌കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.