melur
മേലൂർ ശിവക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തിയ പുരാവസ്തുക്കൾ

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ മേലൂർ ശിവക്ഷേത്ര കുളത്തിനു സമീപം വീടിനായി മണ്ണെടുക്കവെ ഗരുഡ വിഗ്രഹവും ചെമ്പിന്റെ തകിടും ഇന്ദ്രനീലം എന്നു കരുതുന്ന പുരാവസ്തു ശേഖരവും കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫൗണ്ടേഷനായി കുഴിക്കവെ 50 സെ.മീ. നീളത്തിൽ കുഴി കണ്ടത്. അതിൽ നിന്നും സ്വർണ്ണ നിറത്തോടു കൂടിയ താമരമൊട്ടും നീല നിറമുള്ള കല്ലിന്റെ ഭാഗവും ചെമ്പിന്റെ തകിടും കണ്ടെത്തി. ഒരു മീറ്റർ നീളവും 20 സെ.മീ. വീതിയിലുമായിരുന്നു കുഴി. വർഷങ്ങളായി മേലൂർ ശിവക്ഷേത്രത്തിലെ പള്ളിവേട്ട നടക്കുന്ന കുളത്തിൽ നിക്ഷേപിച്ചതായിരുന്നു വിഗ്രഹങ്ങൾ. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. കെ. സേതു മാധവൻ എന്നിവർ വസ്തുക്കൾ സ്റ്റേഷനിലേക്ക് മാറ്റി. തഹസിൽദാർക്കും ആർക്കിയോളജി വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ട്. രണ്ടായിരം വർഷത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്നു.