kunnamangalam-news
കോവിഡ് വ്യാപനത്തെ തുടർന്ന് പന്തീർപാടം-പയമ്പ്ര റോഡ് വാർഡ്മെമ്പറുടെ നേതൃത്വത്തിൽ അടച്ചിടുന്നു

കുന്ദമംഗലം: കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പന്തീർപാടം - പയമ്പ്ര റോഡ് അടച്ചു. 23-ാം വാർഡ് മെമ്പർ എം ബാബുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പയമ്പ്ര റോഡിൽ പുഴയ്ക്കൽ മുതൽ പന്തീർപാടം വരെയുള്ള ഭാഗം പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്. അവശ്യസാധന കടകൾ ഒഴിച്ച് ബാക്കിയുള്ള മറ്റുള്ളവ തുറക്കില്ല.