കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങൾക്കും വർഗീയ പ്രചാരണങ്ങൾക്കും ഖുർആൻ ഉപയോഗിക്കരുതെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഉയരുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മാദ്ധ്യമ ചർച്ചകൾ ബോധപൂർവം ഖുർആനിൽ കേന്ദ്രീകരിക്കുകയാണ്. മത രാഷ്ടീയ ചിന്തകൾക്കതീതമായി മലയാളി ഒരുമയോടെ നിലനിന്നതുകൊണ്ടാണ് കേരളത്തിൽ വർഗീയ ശക്തികൾക്ക് വേരൂന്നാൻ സാധിക്കാതെ പോയതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.