കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും ആറു മാസം കൂടി പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ്ക രിദിനം ആചരിച്ചു.

കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയ്ക്കു മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എസ്. പ്രഭീഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സി. ഹരീഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് കെ.പി. ഹരീഷ്, ജില്ലാ സെക്രട്ടറി കെ.കെ. വിനയൻ എന്നിവർ സംസാരിച്ചു.