കോഴിക്കോട്: യുദ്ധക്കപ്പൽ രൂപകൽപ്പനയ്ക്കായി കോഴിക്കോട് ചാലിയത്ത് ആരംഭിച്ച നിർദ്ദേശിന്റെ പ്രവർത്തനത്തിലുണ്ടായ അനിശ്ചിതത്വം അവസാനിപ്പിച്ച് ഫണ്ട് വകയിരുത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് എം.കെ രാഘവൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
പ്രതിരോധ വകുപ്പിന് വേണ്ടി കപ്പൽ നിർമ്മാണത്തിനായി ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. എന്നാൽ നിർദ്ദേശ് പൂർണമായും സജ്ജമാകുന്നതോടെ ഈ മേഖലയിലെ വിദേശ വിനിമയം കുറക്കാനും തദ്ദേശീയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും കഴിയുമെന്ന് എം.കെ രാഘവൻ പറഞ്ഞു.