കുറ്റ്യാടി: അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിയുടെ ഭാഗമായി വേളം പെരുവയൽ, പെരുവയൽ വെസ്റ്റ് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ പുത്തൂർതാഴ കരനെൽകൃഷി കൊയ്ത്തുത്സവം ഇന്ന് ഉച്ചയ്ക്ക് 2 ന് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.കെ ദാമോദരൻ, ഇ.കെ നാണു, കെ.സി കാസിം, എം. ഗോപാലൻ, പി. രാധാകൃഷ്ണൻ, സി.കെ. ബാബു, സി. രാജീവൻ, കെ. സത്യൻ, ടി. സുരേഷ് എന്നിവർ പങ്കെടുക്കും.