കടലുണ്ടി: കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായുള്ള കാമ്പയിനിൻറെ ഭാഗമായി എസ് വൈ എസ് കടലുണ്ടി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണൂർവളവിൽ നില്പ്സമരം നടത്തി. ഫറോക്ക് സോൺ വൈസ് പ്രസിഡന്റ് സലിം സഖാഫി കൈമ്പാലം സമരം ഉദ്‌ഘാടനം ചെയ്തു. ശരീഫ് സഹദി അദ്ധ്യക്ഷത വഹിച്ചു. അബ്ബാസ് ചാലിയം, സലാം ബൈത്താനി, ഷബീർ വടക്കുമ്പാട്, ഹംസക്കോയ ബാഖവി എന്നിവർ പ്രസംഗിച്ചു.