മുക്കം: മണാശ്ശേരി സ്കൂളിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ ഒരാൾക്ക് പോസിറ്റീവായി. 93 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് മുക്കം നഗരസഭ 24-ാം ഡിവിഷനിൽ നിന്നുള്ള 57 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കെ.എം.സി.ടി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിന്റെ കൂട്ടിരിപ്പുകാരനായിരുന്നു.