കൊയിലാണ്ടി: കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ മാലിന്യ സംസ്‌കരണത്തിൽ പരാതിയില്ലാതെ കൊയിലാണ്ടി നഗരസഭ. ജെ.പി ടെക് നിർമ്മിച്ച ഡ്രൈ ഡൈജസ്റ്ററുപയോഗിച്ചാണ് സെന്ററിലെ അജൈവ മാലിന്യങ്ങൾ പരിസര മലിനീകരണമില്ലാതെ കത്തിക്കുന്നത്. ഇപ്പോൾ ജില്ലയിലെ മിക്ക പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.