കൊയിലാണ്ടി: മൂരാട് മുതൽ തിരുവങ്ങൂർ വരെ ആയിരത്തോളം കച്ചവട സ്ഥാപനങ്ങൾ ദേശീയപാത വികസനത്തിന് വേണ്ടി ഒഴിപ്പിക്കുമ്പോൾ കച്ചവടക്കാരന് 2 ലക്ഷം രൂപയും തൊഴിലാളിയ്ക്ക് 36,000 രൂപയും മുൻകൂറായി നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ, ജില്ലാ സെക്രട്ടറി കെ.ടി വിനോദൻ, ജില്ലാ കമ്മിറ്റി അംഗം കെ.എം രാജീവൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി ഇസ്മായിൽ, ഫൈസൽ, ബാലകൃഷ്ണൻ, ബാബു മുല്ലക്കുളം, ജലീൽ മൂസ, സനീർ വില്യംകണ്ടി, ഷാജി പൊയിൽക്കാവ്, സത്യം കൊല്ലം, അക്ബർ തിക്കോടി, മോഹനൻ പൂക്കാട്, റാണാപ്രതാബ് എന്നിവർ സംസാരിച്ചു.