ma-hila
മഹിളാകോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ കെ.പി.സി.സി ഭാരവാഹികളെ അനുമോദിച്ചപ്പോള്‍

വടകര: ഉമ്മൻ ചാണ്ടിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് മഹിളാ കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷൻ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. പി.കെ വൃന്ദ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പുതിയ ഭാരവാഹികളായ അഡ്വ.ഐ. മൂസ, സുനിൽ മടപ്പള്ളി, എക്സിക്യൂട്ടീവ് അംഗം അഡ്വ.സി. വത്സലൻ തുടങ്ങിയവരെ അനുമോദിച്ചു.ശശിധരൻ കരിമ്പനപ്പാലം, പി.കെ. പുഷ്പവല്ലി, പുറന്തോടത്ത് സുകുമാരൻ, എ.കെ. രജിത, ഷെഹനാസ് മാക്കൂൽ, ഷീന, ഒ. സിന്ധു, ജ്യോതി എന്നിവർ സംസാരിച്ചു.