കൊടിയത്തൂർ കൊടിയത്തൂർ പഞ്ചായത്തിൽ ഇന്നലെ 27 പേർക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയ്ക്ക് വിധേയരായ 49 പേരിൽ 26 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മറ്റൊരാൾ തോട്ടുമുക്കം സ്വദേശിയാണ്. മൂന്ന് മാസം മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനു മുമ്പായി നടത്തിയ ടെസ്‌റ്റിലാണ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്.