nasar
പിടിയിലായ കപ്പച്ചാൽ പറമ്പ് വീട്ടിൽ നാസർ.പി

രാമനാട്ടുകര: വിൽപ്പനയ്കായി കൊണ്ടു പോയ 40 പൊതി ബ്രൗൺ ഷുഗർ പിടിച്ചെടുത്തു, ഒരാൾ പിടിയിൽ. കപ്പച്ചാൽ പറമ്പ് വീട്ടിൽ നാസർ.പി യാണ് പിടിയിലായത്. കല്ലായി, പന്നിയങ്കര, മീഞ്ചന്ത, ഭാഗങ്ങളിൽ വ്യാപകമായി മയക്കുമരുന്ന്‌ വില്പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക്എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സതീശനും ,കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ എക്‌സൈസ് ഇൻസ്‌പെക്ടർ എ. പ്രജിത്തും,സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ റെയിഡിൽ മീഞ്ചന്ത ഫ്‌ളൈഓവർ പരിസരത്ത് നിന്നാണ് ബ്രൗൺ ഷുഗർ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ പി.അനിൽദത്ത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായരായ എം. ധനീഷ്‌കുമാർ, പി. വിപിൻ , ടി. കെരാഗേഷ്, വി. പി കിരൺ എന്നിവർ പങ്കെടുത്തു.