shahul
ഷാഹുൽ മാസ്റ്റർ മട്ടുപ്പാവിലെ കൃഷിയിടത്തിൽ

കോഴിക്കോട്: ദേഹത്ത് ചെളി പുരളാനുള്ള മടികാരണം തമിഴന്റെ പച്ചക്കറിയ്ക്ക് കാത്തിരിക്കുകയാണ് മലയാളിയുടെ ശീലം. എന്നാൽ അദ്ധ്യാപക ജോലിയ്ക്ക് ഇടയിലും കൃഷിയോടുള്ള സ്നേഹം കാരണം ടെറസ് കൃഷിത്തോട്ടമാക്കിയ ഒരാൾ മടവൂരിലുണ്ട്, മലപ്പുറം കൊടക്കാട് എ.ഡബ്ലു.എച്ച് സ്കൂളിലെ അദ്ധ്യാപകനായ ഷാഹുൽ. സ്ഥല പരിമിതിയെ മറി കടന്നാണ് പുരപ്പുറം പച്ചപ്പൂങ്കാവനമാക്കിയത്.

മഴമറ നിർമ്മിച്ച് ഒരുക്കിയ കൃഷിയിടത്തിൽ പയർ, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി, കക്കിരി, പടവലങ്ങ, ചെരങ്ങ, പുതീന, മല്ലിച്ചെപ്പ് എന്നിവയെല്ലാം പടർന്ന് പന്തലിച്ചിട്ടുണ്ട്. ടെറസിന് കേട് പറ്റാതിരിക്കാൻ സദാസമയവും ഈർപ്പം ലഭിക്കുന്ന തിരിനനയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപയോളം ചെലവായെന്ന് ഷാഹുൽ പറയുന്നു. ഭാര്യ ഫസ്ലയും മക്കളായ റിദ്‌വാനും റിംഷയും സഹായിക്കുന്നുണ്ട്.