ssclc
എസ്.എസ്.എൽ.സി,പ്ലസ് ടു ഉന്നത വിജയികൾക്ക് ചെയർമാൻ കെ പി അബ്ദുൾ മജീദ് ഉപഹാരം നൽകുന്നു

കുറ്റ്യാടി: എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുറ്റ്യാടി അർബൻ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് ഭരണസമിതി ക്യാഷ് അവാർഡും ഉപഹാരവും നൽകി. ചെയർമാൻ കെ.പി അബ്ദുൾ മജീദ് ഉപഹാരം നൽകി. മുൻ ചെയർമാൻമാരായ കെ.സി ബാലകൃഷ്ണൻ, കെ.പി രാജൻ, ജനറൽ മാനേജർ വി.കെ പ്രവീൺ കുമാർ, കാവിൽ കുഞ്ഞബ്ദുല്ല, സി.കെ രാമചന്ദ്രൻ, വി.കെ വൽസരാജ്, അരവിന്ദാക്ഷൻ, കെ.പി അബ്ദുൾ റസാഖ്, എൽസമ്മ ജോയ്, വിജയലക്ഷമി എന്നിവർ പ്രസംഗിച്ചു.