hevy-rain
മഴയിൽ തകർന്ന ആഞ്ഞോളി മുക്കിലെ ചായക്കട

പേരാമ്പ്ര: കിഴക്കൻ മലയോര ഗ്രാമങ്ങളിൽ മഴ കനക്കുന്നു. തുടർച്ചയായി മഴ പെയ്തതിനാൽ പല ഗ്രാമങ്ങളിലെയും തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇതിനിടയിൽ വിളയാട്ടുകണ്ടിമുക്ക്, പൈതോത്ത്, കൂത്താളി മേഖലകളിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർത്തിയതും പരാതിക്കിടയാക്കിയിട്ടുണ്ട്. പയറിനങ്ങൾക്കും പച്ചക്കറികൾക്കുമാണ് വില വർധിച്ചത്.

മഴ ഭീക്ഷണിയാകുന്നു

കൂത്താളി ചങ്ങരോത്ത് മേഖലയിലെ പഴയ വീടുകൾക്ക് കനത്ത മഴ ഭീഷണിയാകുന്നു. വീടുകളുടെ പല മേൽക്കൂരകളും കഴുക്കോലും പട്ടികയും ദ്റവിച്ച് അപകടാവസ്ഥയിലാണ്. കഴിഞ്ഞ വർഷത്തെ കനത്ത മഴയെ തുടർന്ന് വീട്ടുകാർ വീടു റിപ്പയറിംഗിന് ആവശ്യമുന്നയിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ല.

ഇന്നലെ പെയ്ത മഴയിൽ ആഞ്ഞോളിമുക്കിലെ ചായക്കട തകർന്നു. ഹോട്ടൽ നടത്തിപ്പുകാരായ രണ്ടു പേരും ചായകുടിക്കാനെത്തിയ രണ്ടു പേരുമുൾപ്പെടെ നാലു പേർ കടയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ക്കാതെ രക്ഷപ്പെട്ടു.