മുക്കം: സ്വർണക്കടത്ത് കേസിലുൾപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജി വെക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസ് ആവശ്യപ്പെട്ടു . ജനതാദൾ എസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കം പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം.
സുനിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജാബിർ പടനിലം, മോഡേൺ അബൂബക്കർ, പി.കെ. ശിവദാസൻ, വി.കെ.ശിഹാബുദ്ധീൻ, ഷറഫുദ്ദീൻ നൊട്ടത്ത് എന്നിവർ സംബന്ധിച്ചു.