വടകര: അഴിയൂർ പഞ്ചായത്തിൽ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്നലെ ബനാത്ത് മദ്രസ എഫ്.എൽ.ടി.സിയിൽ ചേർന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും രോഗികളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ വിലയിരുത്തി. മുക്കാളിയിൽ പുലർച്ചെ നടക്കുന്ന അനധികൃത മത്സ്യ വ്യാപാരം അടിയന്തരമായി തടയാനും കുഞ്ഞിപ്പള്ളിയിലെത്തുന്ന അന്യ സംസ്ഥാന ലോറികൾ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. ചില സ്ഥലങ്ങളിൽ കുട്ടികൾ കൂട്ടമായി വൈകുന്നേരങ്ങളിൽ കളിക്കുന്നതായും വീടുകളിലെ സ്വകാര്യ ട്യൂഷൻ സംബന്ധിച്ചും യോഗത്തിൽ ആക്ഷേപം ഉയർന്നു. ഈ രണ്ട് വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും ചോമ്പാല എസ്.ഐയും യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺമാരായ ഉഷ ചാത്തംങ്കണ്ടി, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, എസ്.ഐ എസ്.നിഖിൽ, ജെ.എച്ച്.ഐ കെ.ഫാത്തിമ, അദ്ധ്യാപക പ്രതിനിധികളായ കെ.ദിപുരാജ്, കെ.പി പ്രീജിത്ത് കുമാർ, സലീഷ് കുമാർ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി.ശ്രീധരൻ, പി.ബാബുരാജ്, ഹാരിസ് മുക്കാളി, ടി.ടി പത്മനാഭൻ ,പി.എം അശോകൻ, കെ.വി രാജൻ മാസ്റ്റർ, പി ലാലു, വി.പി പ്രകാശൻ, സാലിം പുനത്തിൽ, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല ,കെ ഷുഹൈബ് എന്നിവർ പങ്കെടുത്തു.