എടച്ചേരി: “കണ്ണുനീറ് കാലം കടന്നു നാം പോയിടും, പിന്നെയും പൂക്കള് ചിരിച്ചിടും “ ഗാനം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. വരകളിലൂടെ കൊവിഡിന്റെ ഭീകരതയും പൂക്കാലത്തിന്റെ ഗൃഹാതുരതയും ഉൾപ്പെടുത്തിയാണ് വരികൾ. കെ.കെ. വിനീഷ് പാറക്കടവ് സംഗീതലും, ശിവദാസ് പുറമേരി രചനയും നിർവഹിച്ചു. അഭിനേതാക്കളായി ആരുമില്ലെങ്കിലും ഹരി പുറമേരിയുടെ വരകളാണ് പാട്ടിന്റെ സവിശേഷത.