പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെള്ളിയൂരിൽ ബെവ്‌കോ സി.എസ്.ആർ ഫണ്ടിൽ നിന്നും 26.4 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ മുയ്യറ്റമല കുടിവെള്ള പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചേനോളിയിൽ കലാ സാംസ്‌കാരിക സമുച്ഛയത്തിന്റെ പ്രവർത്തിയും ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ വിജയസമ്മാനമായി എം.എൽ.എ ഫണ്ടിൽ നിന്നും പഞ്ചായത്തിന് ലഭിച്ച 25 ലക്ഷം രൂപ മുടക്കിയാണ് 10 സെന്റ് സ്ഥലത്ത് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി.ബി കൽപത്തൂർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം മനോജ്, ഷിജി കൊട്ടാരക്കൽ, കെ.ടി ബാലകൃഷ്ണൻ, പി.എൻ ശാരദ, സുബൈദ ചെറുവറ്റ, വി.കെ. അജിത എന്നിവർ പങ്കെടുത്തു.