വടകര: അഴിയൂർ പഞ്ചായത്തിൽ മൂന്നാം ഘട്ടം കൊവിഡ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി. ചുങ്കം സൗത്ത് വാർഡിൽ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 7300 വീടുകളിൽ നേരത്തെ ഹോമിയോ ആശുപത്രിയുടെ നേത്യത്തിൽ രണ്ട് തവണ മരുന്ന് വിതരണം ചെയ്തിരുന്നു. പതിമൂന്നാം വാർഡ് കുടുംബശ്രീ പ്രവർത്തകരാണ് മരുന്ന് സ്പോൺസർ ചെയ്തത്. എല്ലാ വാർഡിലും ആർ.ആർ.ടി മുഖേനയാണ് വിതരണം ചെയ്യുന്നത്. ഹോമിയോ മരുന്ന് വിതരണ പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, മെമ്പർ അലി മനോളി, സി.എച്ച് സജീവൻ, റഫീക്ക് എന്നിവർ പങ്കെടുത്തു. മരുന്ന് ആവശ്യമുള്ളവർ വാർഡ് മെമ്പർമാരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.