കോഴിക്കോട് : സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനവ്യാപകമായി ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ തിങ്കളാഴ്ച ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.

ജനകീയ സമരങ്ങൾ അടിച്ചമർത്താൻ മർദ്ദനമുറകൾക്കാവില്ലെന്ന് തെളിയിക്കുന്നതാകും വരുംദിവസങ്ങളിലെ സമരപരിപാടികളെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.