വടകര: ഗവ: ആശുപത്രിയ്ക്ക് സമീപത്തെ ഭാരത് ബേക്കറി വടകര നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. പലഹാര നിർമ്മാണ യൂണിറ്റ് ശുചിത്വരഹിതമായും സ്ഥാപനം ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബേക്കറിയുടെ ലൈസൻസ് നഗരസഭ സസ്‌പെൻഡ് ചെയ്യുകയാണുണ്ടായത്. ചെയ്തത്.
നിർമ്മാണ യൂനിറ്റ് പൊട്ടിപ്പൊളിഞ്ഞ ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് പി.ജി, ജെ.എച്ച്.ഐ മാരായ രാജേഷ്, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.