കുറ്റ്യാടി: അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി വേളത്തെ പുത്തൂർ താഴെ വയലിലെ നെൽകൃഷി വിളവെടുത്തു. സി.പി.ഐ വേളം, പെരുവയൽ, പെരുവയൽ വെസ്റ്റ് എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് രണ്ടര ഏക്കർ സ്ഥലത്ത് ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി തുടങ്ങിയത്. നെൽകൃഷിക്കു പുറമെ വാഴ, മരച്ചീനി എന്നിവയുമുണ്ട്. കൊയ്ത്തുത്സവം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള മുഖ്യാതിഥിയായി. ഡെപ്യൂട്ടി കൃഷി ഡയറക്ടർ പൊന്നണ ശശി, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി പി.കെ. ദാമോദരൻ, ടി.കെ. കരീം, പി. രാധാകൃഷ്ണൻ, എം. ഗോപാലൻ, സി.കെ. ബാബു, സി. രാജീവൻ, കെ. സത്യൻ, ടി. സുരേഷ്, പുത്തൂർ ഗോവിന്ദൻ നായർ എന്നിവർ പ്രസംഗിച്ചു. ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.