കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സിറ്റി മണ്ഡലം ഐ.ടി. പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ ദഅവ രംഗത്തു എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പഠനം നടത്തി. പ്രസിഡന്റ് എ.എം. അബ്ദുസമദ് ഉദഘാടനം ചെയ്തു. അമീർ അത്തോളി, ഗഫൂർ നരിക്കുനി, ബാസിൽ നന്മണ്ട തുടങ്ങിയവർ പഠന സെക്ഷന് നേതൃത്വം നൽകി. ഐ.ടി. കൺവീനർ കെ.വി. മുഹമ്മദ് ശുഹൈബ് അദ്ധ്യക്ഷത വഹിച്ചു. പി.സി. ജംസീർ സ്വാഗതവും പി.ബി.വി. മുബാറക് നന്ദിയും പറഞ്ഞു.