hotel-inaguration
കുടുംബശ്രീ ജനകീയ ഹോട്ടൽ കെ.എം.റീന ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: വിശപ്പ് രഹിത കേരളം പദ്ധതിയിൽ പേരാമ്പ്ര പഞ്ചായത്തിൽ പൊലീസ് സ്റ്റേഷന് സമീപം കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരൻ നമ്പ്യാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ പ്രമോദ്, വാർഡ് മെമ്പർ രജീഷ്, പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ്, വി.വി. രാജീവൻ, സി.ഡി.എസ്. ചെയർ പേഴ്സൺ പി.വി ദീപ, ജനപ്രതിനിധികൾ സി.ഡി.എസ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.