sreya
ശ്രേയ ഗാനം ആലപിക്കുന്നു

വടകര: ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗുരുവിനെ കുറിച്ചുള്ള ഗാനം ശ്രദ്ധേയമായി. വടയക്കണ്ടി നാരായണൻ രചിച്ച് ഹരിദാസ് വടകര ഈണവും സംഗീത സംയോജനവും നിർവഹിച്ച് ശ്രേയ മുണ്ടക്കൂൽ ആലപിച്ച 'ഗുരു' എന്ന ഗാനമാണ് ഗുരു സമാധിക്കു മുന്നോടിയായി പ്രകാശനം ചെയ്തത്. വടകര ശ്രീരഞ്ജിനി സംഗീത അക്കാഡമിയാണ് ഗാനം പുറത്തിറക്കിയത്. അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ നാരായണൻ കവിതയെഴുത്തും ഗാനരചനയും നടത്തുന്നു. ശ്രീരഞ്ജിനി സംഗീത അക്കാഡമിയിലെ വിദ്യാർത്ഥിയായ ശ്രേയ നിരവധി തവണ സംസ്ഥാന കലോത്സവങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങളെക്കുറിച്ച് ഗാനത്തിൽ പരാമർശമുണ്ട്.