കുറ്റ്യാടി: കനത്ത മഴയിൽ തീക്കുനി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി.
റോഡിൽ വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇനിയും മഴ
തുടർന്നാൽ പരിസര പ്രദേശങ്ങളിലെ വീട്ടുകാർ മാറി താമസിക്കേണ്ടി വരും. കഴിഞ്ഞ രണ്ട് പ്രളയത്തിലും തീക്കുനി അങ്ങാടിയിലെ വ്യാപാരികൾക്കും അരൂർ എറമ്പൻ കുനി പ്രദേശത്തെ വീട്ടുകാർക്കും വെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.