കോഴിക്കോട്: പാനലിൽ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട എസ് എൻ ഡി പി യോഗം കോഴിക്കോട് വെസ്റ്റ് ഹിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയ്ക്ക് പിന്നാക്ക സമുദായ സംഘടനാ ഐക്യവേദി ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
യോഗം കേരള വിശ്വകർമ സമൂഹം സംസ്ഥാന വൈസ് പ്രസിഡന്റ് അമ്പാടി വിശ്വൻ ഉദ്ഘാടനം ചെയ്തു. കേരള പത്മശാലിയ സംഘം താലൂക്ക് സെക്രട്ടറി കെ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. തമിൾ മക്കൾ സംഘം ജില്ലാ കമ്മറ്റി അംഗം ഗോപാൽജി പൊന്നാടയണിയിച്ചു. കേരള വണിക വൈശ്യസംഘം ജില്ലാ സെക്രട്ടറി രജനീകാന്ത് വളയനാട്, വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ രാജ ബാലാജി, എൻ വി പ്രമോദ് എന്നിവർ സംസാരിച്ചു.