പേരാമ്പ്ര: കനത്ത മഴയിൽ കിണർ താഴ്ന്നു. ചിരുത കുന്നുമ്മൽ രാഘവൻ കുറ്റിക്കാട്ടിൽ, ബാലകൃഷ്ണൻ കോരൻസ്, ബാബുരാജ് കോരൻസ് എന്നിവരുടെ 22 കോൽ ആഴമുള്ള കിണറാണ് താഴ്ന്നത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം. 5 വർഷം മുൻപ് 4 ലക്ഷം രൂപ മുടക്കിയാണ് കിണറിന്റെ അടിമുതൽ ആൾമറവരെ പണിതത്. 2 മോട്ടോറുകളും നഷ്ട്ടമായി.