കുറ്റ്യാടി: ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. ചേരാപുരം കാക്കുനിയിലെ പടിഞ്ഞാറക്കണ്ടി രാജന്റെ വീടിന്റെ മേൽക്കൂരയാണ് മഴയിൽ തകർന്നത്. ഒന്നാം നിലയുടെ ഓട് പാകിയ മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രാജന്റെ രണ്ട് മക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വൈദ്യുതി വിതരണം താറുമാറായി.