1
കൊവിഡ് എഫ്.എൽ.ടി.സി യിലേക്കുള്ള ശുചീകരണ കിറ്റുകൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വീടുകളിൽ നിന്ന് സമാഹരിച്ചപ്പോൾ

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് എഫ്.എൽ.ടി.സി യിലേക്ക് യൂത്ത് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ കിറ്റുകൾ സമാഹരിച്ച് നൽകി.

പി.സിജു, കിഴക്കന്‍കുളങ്ങര നളിനി, ഇ.സി.ചന്ദ്രൻ, സുകു ചെറുകുറ്റി എന്നിവർ ചേർന്ന് സെൻറർ നോഡൽ ‍ ഓഫീസർ രാജേഷ് പുല്ലാട്ടിന് കിറ്റുകൾ കൈമാറി. യൂത്ത്കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് അർഷാദ് മാവുള്ളകണ്ടി, പയ്യോളി ഹെെസ്കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് ജോബിന്‍രാജ് ചെറുകുറ്റി എന്നിവർ നേതൃത്വം വഹിച്ചു.