ചേളന്നൂർ: ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. 1913ൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അത്യാധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. അമ്പലത്തുകുളങ്ങരയിൽ നിർമ്മിച്ച പുതിയ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഇന്ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയാവും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.