sndp
കോട്ടൂർ ശാഖയിലെ സമാധി ദിനാചരണത്തിൻറെ ഭാഗമായി ഭദ്രദീപം തെളിക്കുന്നു

കോഴിക്കോട്: പേരാമ്പ്ര യൂണിയനിലെ കോട്ടൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് ചാലിൽപൊയിലിൽ സഹദേവൻ നേതൃത്വം നൽകി. ശാഖകളിലെ ഭവനങ്ങളിൽ ഉപവാസവും പ്രാർത്ഥനയും നടന്നു. ശാഖ സെക്രട്ടറി കെ.പി.ഷാജി, സി.പി.രാഘവൻ, സി.പി.ഷിജു, ആത്മീക എന്നിവർ സംസാരിച്ചു.