കോഴിക്കോട്: രോഗബാധിതരേക്കാൾ രോഗമുക്തരുടെ ദിവസം. ഇന്നലെ ജില്ലയിൽ 376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 419 പേർ രോഗമുക്തരായിആശുപത്രി വിട്ടു.
ഇന്നലെ പോസിറ്റീവായവരിൽ 318 പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധ. 24 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ എത്തിയ എട്ട് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന 26 പേർക്കും പോസിറ്റീവായി. ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3,825 ആയി.
സമ്പർക്കം വഴി
കോഴിക്കോട് കോർപ്പറേഷൻ 172 (ബേപ്പൂർ, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ, കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂർ റോഡ്, പളളിക്കണ്ടി, പയ്യാനക്കൽ, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂർ, പരപ്പിൽ, കല്ലായി, വെളളയിൽ, പുതിയങ്ങാടി, ശാന്തി നഗർ കോളനി, അരക്കിണർ, വട്ടക്കിണർ, വെസ്റ്റ്ഹിൽ, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങൽ, കരുവിശ്ശേരി, വേങ്ങേരി), നാദാപുരം 29 , രാമനാട്ടുകര 15, പുതുപ്പാടി 12, ബാലുശ്ശേരി 8, കക്കോടി 7, കോടഞ്ചേരി 6, പെരുമണ്ണ 5, ചെക്യാട് 5, ഉണ്ണിക്കുളം 4, പെരുവയൽ 4, വാണിമേൽ 4, എടച്ചേരി 3, കുന്ദമംഗലം 3, വടകര 3, ചേളന്നൂർ 2, കായക്കൊടി 2, കുരുവട്ടൂർ 2, മരുതോങ്കര 2, മുക്കം 2, പനങ്ങാട് 2, അത്തോളി 2, ഒളവണ്ണ 2, തൂണേരി 2, വളയം 2, ആയഞ്ചേരി 1, ചക്കിട്ടപ്പാറ 1, ചെങ്ങോട്ടുകാവ് 1, ചോറോട് 1, ഫറോക്ക് 1, കാവിലൂംപാറ 1, കിഴക്കോത്ത് 1, കോട്ടൂർ 1, മടവൂർ 1, മേപ്പയ്യൂർ 1, നന്മണ്ട 1, ഒഞ്ചിയം 1, പുറമേരി 1, തമിഴ്‌നാട് 1, തിരുവമ്പാടി 1, ഉള്ള്യേരി 1,അഴിയൂർ 1.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 8, രാമനാട്ടുകര 3, ചെക്യാട് 1, ഫറോക്ക് 1, കടലുണ്ടി 1, കക്കോടി 1, മുക്കം 1, നരിക്കുനി 1, ഒഞ്ചിയം 1, പനങ്ങാട് 1, പയ്യോളി 1, പെരുമണ്ണ 1, പുതുപ്പാടി 1, കോടഞ്ചേരി 1, കൊയിലാണ്ടി 1.
വിദേശത്ത് നിന്നെത്തിയവർ
കായക്കൊടി 1, നാദാപുരം 5, നരിപ്പറ്റ 1, പുതുപ്പാടി 1.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
നാദാപുരം 14, കോഴിക്കോട് കോർപ്പറേഷൻ 7, അഴിയൂർ 1, കക്കോടി 1, കോടഞ്ചേരി 1, പുതുപ്പാടി 1, കർണാടക 1.