കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ പുതംമ്പാറ ചുരം റോഡരികിൽ ചത്ത പോത്തിന്റെ ജഡം കണ്ടെത്തി. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് ജഡം കുഴിച്ചുമൂടി. അന്യസംസ്ഥാനങ്ങളിൽ നിന്ന് പോത്തുകളെ ചുരം റോഡ് വഴി കൊണ്ടുവരാറുണ്ടെന്നും തിരിച്ചു പോകുന്ന വഴിയിൽ അവശിഷ്ടവസ്തുക്കളും മൃതശരീങ്ങളും പാതയോരങ്ങളിൽ ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു.