ചേളന്നൂർ: ഗുരുദേവൻറെ മഹാസമാധി ദിനം ചേളന്നൂർ എസ്.എൻ കോളേജിൽ ആർ.ഡി.സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കോളേജിലെ ഗുരുമണ്ഡപത്തിൽ ഒരുക്കിയ ചടങ്ങ് എസ്.എൻ.ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ആർ.ഡി.സി കൺവീനർ ദാസൻ പറമ്പത്ത് അദ്ധ്യക്ഷനായിരുന്നു. ട്രഷറർ ഗിരി പാമ്പനാൽ, പ്രിൻസിപ്പൽ ഇൻ ചാർജ് ലെഫ്..ഡോ.സിന്ധു കൃഷ്ണദാസ്, ഗിരീഷ് കുമാർ, ഷീബ ഇല്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഇല്ലത്ത് മുരളീധരൻ നന്ദി പറഞ്ഞു.
ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. എസ്.എൻ.ട്രസ്റ്റ് കോംപ്ലക്‌സിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.