thiru
തിരുവമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഗുരുസന്നിധിയിൽ നടന്ന ഗുരുദേവ സഹസ്രനാമ സ്വയമേവാർച്ചന

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഗുരുസന്നിധിയിൽ ഗുരുദേവ തൃപ്പാദങ്ങളുടെ മഹാസമാധി ദിനം ആചരിച്ചു. എൻ.എസ് രജീഷ് ശാന്തികളുടെ കാർമ്മികത്വത്തിൽ പുലർച്ചെ വിശേഷാൽ ഗുരുപൂജ നടന്നു. ഗുരുപുഷ്പാഞ്ജലി, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുദേവ സഹസ്രനാമ സ്വയമേവാർച്ചന എന്നിവയുമുണ്ടായിരുന്നു. എല്ലാവരും ഉപവാസമിരുന്നു. വൈകിട്ട് 3.30 ന് മംഗളാരതി സമർപ്പണത്തോടെയായിരുന്നു സമാപനം. അമൃതഭോജനവുമുണ്ടായിരുന്നു.

ചടങ്ങുകൾക്ക് ശാഖ പ്രസിഡൻറ് പി.കെ സജീവ്, സെക്രട്ടറി സി എൻ ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.